
ദോഹ:രാജ്യത്ത് അടുത്തിടെയുണ്ടായ ശക്തമായ മഴയെത്തുടർന്നുണ്ടായ വെല്ലുവിളികൾ നേരിടുന്നതിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഫീൽഡ് ടീമുകൾ വലിയ വിജയം കൈവരിച്ചു. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഏകോപിതവും വേഗത്തിലുള്ളതുമായ നീക്കങ്ങളാണ് നടന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാൻ പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി.
നിരീക്ഷകർ, ഡ്രൈവർമാർ, തൊഴിലാളികൾ എന്നിവരുൾപ്പെടെ 4,015 പേർ അടങ്ങുന്ന വിശാലമായ നിരയാണ് രംഗത്തിറങ്ങിയത്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപ്പറേഷൻ റൂമുകളുടെ കീഴിൽ 85 ഫീൽഡ് ടീമുകൾ സേവനമനുഷ്ഠിച്ചു.മഴവെള്ളം നീക്കം ചെയ്യുന്നതിനും ശുചീകരണത്തിനുമായി 2,779 വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും വിന്യസിച്ചതായും അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജീവിതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായിച്ചതായി മന്ത്രാലയം വ്യക്തമാക്കി.










