NEWS
ആശങ്കയായി എച്ച് 1 എൻ 1 , പനി ബാധിച്ച് 4 വയസ്സുകാരൻ മരിച്ചു.
19/07/2024 12:44 PM IST

എറണാകുളം : ആലങ്ങാട് ഒളനാട് ഇളവും തുരുത്തിൽ വീട്ടിൽ ലിബുവിൻ്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. 4 ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എച്ച് 1 എൻ 1 ആണെന്ന് സംശയമുണ്ടെങ്കിലും ആരോഗ്യ വിഭാഗത്തിൻ്റെ അന്തിമ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.