09:15pm 10 November 2026
NEWS
അഞ്ചുമാസത്തിന് ശേഷം ക്രൂ-10 ബഹിരാകാശയാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
10/08/2025  05:22 AM IST
nila
അഞ്ചുമാസത്തിന് ശേഷം ക്രൂ-10 ബഹിരാകാശയാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

സ്‌പേസ് എക്‌സിന്റെ ക്രൂ-10 ബഹിരാകാശയാത്രികർ ശനിയാഴ്ച്ച ഭൂമിയിൽ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം അഞ്ച് മാസത്തോളം താമസിച്ചതിന് ശേഷമാണ് സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്. 

എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ  പ്രാദേശിക  സമയം രാവിലെ 8:33നാണ് പതിച്ചത്.  "ക്രൂ-10 ൽ നിന്ന്, മുഴുവൻ നന്ദി. ഇത് ശരിക്കും ഒരു ജീവിതകാലത്തെ യാത്രയായിരുന്നു."- സ്പ്ലാഷ്‌ഡൗൺ ചെയ്തതിനു പിന്നാലെ നാസ ബഹിരാകാശയാത്രികയും ഡ്രാഗൺ കമാൻഡറുമായ ആനി മക്‌ക്ലെയ്ൻ റേഡിയോയിലൂടെ പറഞ്ഞു.

 മാർച്ച് 14ന് പുലർച്ചെ 4.33നായിരുന്നു കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാ​ഗൺ പേടകം വിക്ഷേപിച്ചത്. നാസയിലെ മക്‌ക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി)യിലെ തകുയ ഒനിഷി, റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിലെ കിറിൽ പെസ്‌കോവ് എന്നിവരായിരുന്നു ക്രൂ അംഗങ്ങൾ. മക്‌ക്ലെയിൻ ആണ് ക്രൂ-10 നെ നയിച്ചത്.

 അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി. ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img