07:58pm 01 August 2026
NEWS
ഖത്തർ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ 4,644 കമ്പനികൾക്ക് യോഗ്യത; സുപ്രധാന ഇളവുകളുമായി ധനകാര്യ മന്ത്രാലയം
31/07/2026  09:08 PM IST
nila
ഖത്തർ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ 4,644 കമ്പനികൾക്ക് യോഗ്യത; സുപ്രധാന ഇളവുകളുമായി ധനകാര്യ മന്ത്രാലയം

ദോഹ:ദേശീയ വ്യവസായങ്ങൾക്ക് കരുത്തായി ഖത്തർ ധനകാര്യ മന്ത്രാലയം 4,644 കമ്പനികൾക്ക് ടെൻഡറുകളിൽ പങ്കെടുക്കാനുള്ള യോഗ്യതനൽക ടെണ്ടറുകളിൽ പങ്കെടുക്കുന്നതിനും കരാറുകൾ ഏറ്റെടുക്കുന്നതിനുമായി 4,644 കമ്പനികളെ തരംതിരിക്കുകയും യോഗ്യത നൽകുകയും ചെയ്തതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഏകീകൃത സർക്കാർ സംഭരണ വെബ്‌സൈറ്റ് (Unified Government Procurement Portal) വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്.കൂടുതൽ കമ്പനികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി ചില സുപ്രധാന നിബന്ധനകളിൽ മന്ത്രാലയം താൽക്കാലിക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രാദേശിക മൂല്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് 2027 ആരംഭം വരെ നീട്ടിവെച്ചു. എന്നാൽ കമ്പനികൾ ഈ സർട്ടിഫിക്കറ്റ് നേടാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
പുതുക്കിയ തരംതിരിക്കൽ മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി സാമ്പത്തിക പരിധികളും കമ്പനികളുടെ ലിമിറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്നത് നീട്ടിവെച്ചു.ദേശീയ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് 1,000-ത്തിലധികം പ്രാദേശിക ഉൽപന്നങ്ങളുടെ നിർബന്ധിത പട്ടിക ധനകാര്യ മന്ത്രാലയം നിലവിൽ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫാക്ടറി ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റുള്ള സ്വദേശി ഉൽപന്നങ്ങൾക്ക് ടെൻഡറുകളിൽ 10% മുൻഗണനയും (Preference) നൽകിവരുന്നുണ്ട്. ആരോഗ്യ, നഗരസഭ-പരിസ്ഥിതി, കായിക-സാംസ്കാരിക, ഊർജ്ജ മേഖലകളിലാണ് പ്രസ്തുത പാദത്തിൽ ഏറ്റവും കൂടുതൽ തുകയുടെ ടെൻഡറുകൾ നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img