
കാരയ്ക്കാട്'. ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ മൂന്നാമത് സഹാറാ ലിയോ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ലീഗ് 2025 ഡിസംബർ 20, 21, 22, 23 തീയതികളിൽ വൈകിട്ട് 6.30 മുതൽ കാരയ്ക്കാട് എസ്.എച്ച്. വി. ഹൈ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.
പി. എൻ. ഗോവിന്ദൻ നായർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സഹാറ ലിയോ ഫുട്ബോൾ ലീഗിൽ വിജയികളാകുന്നവർക്ക് ലിയോ കാരക്കാട് നൽകുന്ന ഒരു ലക്ഷം രൂപ പ്രൈസ്മണിയും റണ്ണറപ്പ് ആകുന്ന ടീമിന് 50000 രൂപയും, ട്രോഫിയും നൽകും
ഉദ്ഘാടന മത്സരത്തിൽ ലിയോ കാരയ്ക്കാട് ഓൾഡ് ട്രാഫോർഡ് കേരള, ഓ ടി കെ കൊല്ലവും ഏറ്റുമുട്ടും
രണ്ടാമത്തെ മത്സരം
മുൻ ജഗൻ ജൂനിയർ എഫ്. സി. ചെന്നൈയും, റാക്കോർസ്- മുഹമ്മദൻസ് മലപ്പുറവും തമ്മിലാണ്.
രണ്ടാം ദിവസമായ ഡിസംബർ 21 വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ആസ്റ്റർ മെഡിസിറ്റി ബെനിഫിക്കാ കൊടുങ്ങല്ലൂർ എം. ആർ. സി. മാന്നാറിനെ നേരിടും
രണ്ടാം മത്സരത്തിൽ എസ്. എസ്. എസ്. കെ. കോഴിക്കോടും, സാൻ മറിനോസ് മലപ്പുറം ഏറ്റുമുട്ടും
ഡിസംബർ 20ന് വൈകിട്ട് 6 30ന് ഏഷ്യൻ ഗെയിംസിലും നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും മുൻകാലങ്ങളിൽ സിമ്മിംഗ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ ഇന്ത്യൻ സിമ്മിംഗ് താരവും നാഷണൽ റെക്കാർഡ് ജേതാവുമായിരുന്ന മുൻ ഡി ഐ ജി,
ടി. ജെ. ജേക്കബ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും.
ഡിസംബർ 23ന് വൈകിട്ട് 5 30ന് നടക്കുന്ന ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കാടിന്റെ നാൽപ്പത്തി അഞ്ചാമത് വാർഷികാഘോഷങ്ങൾ
മന്ത്രി
സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.











