04:05am 12 November 2026
NEWS
ഖത്തറിൽ 3G സേവനം ഡിസംബർ 31, 2025 മുതൽ നിർത്തും: ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി
09/12/2025  11:11 AM IST
NILA
ഖത്തറിൽ 3G സേവനം ഡിസംബർ 31, 2025 മുതൽ നിർത്തും: ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി

ദോഹ: ഖത്തറിൽ 3G മൊബൈൽ സേവനങ്ങൾ ഡിസംബർ 31, 2025 മുതൽ നിർത്തിവെയ്ക്കുമെന്നു ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ടെലികോം സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.Ooredoo Qatar, Vodafone Qatar എന്നീ കമ്പനികൾ നിശ്ചിത സമയത്തിനുള്ളിൽ സേവനം നിർത്തണമെന്ന് TRA നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ ഫ്രീക്വൻസി സ്പെക്ട്രം 4G, 5G നെറ്റ്‌വർക്കുകൾക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
മികച്ച സേവനനിലവാരം ഉറപ്പാക്കാൻഉപഭോക്താക്കൾക്ക് 4G/5G സാങ്കേതികതയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അതോറിറ്റി നിർദ്ദേശിച്ചു.
TRA 2G, 3G മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ ഇറക്കുമതി ഉടൻ നിരോധിക്കുകയും, VoLTE പിന്തുണയുള്ള ഉപകരണങ്ങൾക്ക് മാത്രം അനുമതി നൽകുകയും ചെയ്യും.പുതിയനീക്കം സാങ്കേതിക നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും, ടെലികോം മേഖലയിലെ വളർച്ചക്കും Qatar National Vision 2030 ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുമെന്നും TRA വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img