NEWS
ആലപ്പുഴയിൽ വിവാഹിതനായ യുവാവും പതിനേഴുകാരിയും ട്രെയിന് മുന്നിൽചാടി ജീവനൊടുക്കി
28/05/2025 03:48 PM IST
nila

വിവാഹിതനായ യുവാവും പതിനേഴുകാരിയും ട്രെയിന് മുന്നിൽചാടി ജീവനൊടുക്കി. ആലപ്പുഴ കരുവാറ്റയിലാണ് സംഭവം. ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് മരിച്ചത്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് ശ്രീജിത്ത്.
കരുവാറ്റ റെയിൽവേ ക്രോസിനു സമീപംഇന്നു രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിനു മുന്നിലേക്ക് ഇരുവരും എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











