07:41pm 17 September 2026
NEWS
37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് നാളെ തുടക്കം
17/09/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് നാളെ  തുടക്കം

കൊച്ചി: കെ സി ബി സി മീഡിയ കമ്മിഷൻ്റെ നേത്യത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് നാളെ തുടക്കം 18ന് വൈകിട്ട് 5.00 ന് ബഹുമാനപ്പെട്ട സാംസ്ക്‌കാരിക മന്ത്രി പി സി വിഷ്‌ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വ ഹിക്കും പ്രശസ്‌ത സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയുമായിരിക്കും. പി ഓ സി ഡയറക്ടറും കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയുമായ റവ.ഫാ തോമസ് തറയിൽ ഹൈബി ഈഡൻ എം പി, ഉമാ തോസ് എം എൽ എ, മുഹമ്മദ് ഷിയാസ് എം എൽ എ എ ന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സമ്മേളനത്തെ തുടർന്ന് കൊച്ചിൻ മിഡാക്കിന്റെ അക്ഷയമന്ത്രം എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. നാടകോത്സവം സെപ്തംബർ 18 വെള്ളിയാഴ്ച‌ മുതൽ 27 ഞായറാഴ്‌ച വരെയാണ്. എല്ലാ ദിവസവും വൈകിട്ട് 6 ന് നാടകം ആരംഭിക്കുന്നു.

സെപ്തംബർ 27 ഞായറാഴ്ച  വൈകിട്ട് 5.00ന് സമാപന സമ്മേളനവും സമ്മാനദാനവും തുടർന്ന് പ്രദർശന നാടകം സെന്റ് ജോസഫ്സസ് കമ്യൂണിക്കേഷൻസിന്റെ ‘നീതിയുടെ കാവൽക്കാരൻ' '
എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img