10:03pm 09 November 2026
NEWS
37 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം
16/06/2025  08:58 AM IST
nila
37 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പശ്ചിമ ബം​ഗാളിലെ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവർക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്കായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല യുവതികൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

 ആർപിഎഫ്, ആർപിഎഫ് ക്രൈം സ്ക്വാഡ്, ഗവ. റെയിൽവേ പൊലീസ്, ഡാൻസാഫ് സംഘങ്ങൾ ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതികൾ കുടുങ്ങിയത്. ബെംഗളൂരുവിൽനിന്നാണ് ഇരുവരും കൊച്ചിയിലേക്ക് ട്രെയിൻ കയറിയത്. രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥിനിയാണ് സോണിയ. ബാഗുകളുമായി സ്ഥലംവിടാൻ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. 

തുടർ നടപടികൾക്കായി യുവതികളെ റെയിൽവേ പൊലീസിന് ഇരുവരെയും കൈമാറി. റെയിൽവേ പൊലീസാണ് കേസെടുത്തത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img