07:49pm 10 November 2026
NEWS
കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ്
02/06/2025  03:39 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ്

കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ്; മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം: മന്ത്രി വീണ ജോർജ് 

കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. 

വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. 

മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. 

10 ദിവസത്തിനിടെ ആകെ രോ​ഗികളുടെ എണ്ണം 15 മടങ്ങ് വർധിച്ച് 3961ആയി. 

നിലവിൽ രാജ്യത്തെ ആകെ കേസുകളിൽ 36 ശതമാനവും കേരളത്തിലാണ്. 

24 മണിക്കൂറിനിടെ 203 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img