09:33am 19 October 2026
NEWS
സർഗ്ഗവേദി സാംസ്കാരിക സംഘടനയുടെ 34ാം വാർഷികം
17/10/2026  04:59 PM IST
nila
 സർഗ്ഗവേദി സാംസ്കാരിക സംഘടനയുടെ 34ാം വാർഷികം

നൂറനാട്. പഞ്ചായത്തിലെ ഇടപ്പോൺ കേന്ദ്രമാക്കി സാമൂഹിക സേവന മേഖലയിലുള്ള സർഗ്ഗവേദി സാംസ്കാരിക സംഘടനയുടെ 34ാം വാർഷികത്തിന് കെ.വി.ബേബി നഗറിൽ ( ഇടപ്പോൺ ഹൈസ്കൂൾ) തുടക്കമായി. ചിത്രരചനാ മത്സരവും, ക്വിസ്സ് മത്സരവും നടത്തി. പരിപാടിയുടെ ഉദ് ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും സർഗ്ഗ വേദിയുടെ പ്രസിഡന്റുമായ  സ്വപ്നാ സുരേഷ് നിർവ്വഹിച്ചു. റിട്ട. ഡെപ്യൂട്ടി കളക്ടർ .പി.എം രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ  ഏ.വി.അജികുമാർ, കെ. രവീന്ദ്രൻ, ഹെഡ് മിസ്ട്രസ്സ്,  രാജി സിന്ധു, മധു ഇടപ്പോൺ, മുരളീധരൻ പിള്ള എന്നിവർ ആശംസകൾ നേർന്നു. ദിനു കുമാർ, ശങ്കരപ്പിള്ള, വി.കെ ഷാജി, കലാധരൻ,സുരേഷ് കുമാർ,ബൈജു, മംഗളൻ, രാഹുൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് 50 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img