06:32pm 18 April 2026
NEWS
ഹെൽത്ത് കെയർ നവീകരണത്തിലെ ആഗോള മുന്നേറ്റത്തിനായുള്ള ഇ.ടി. ഹെൽത്ത് വേൾഡിന്റെ ബഹുമതികൾ നേടി 33 ഹോൾഡിംഗ്‌സും നസീം ഹെൽത്ത്‌ കെയറും
20/10/2025  03:16 PM IST
nila
ഹെൽത്ത് കെയർ നവീകരണത്തിലെ ആഗോള മുന്നേറ്റത്തിനായുള്ള ഇ.ടി. ഹെൽത്ത് വേൾഡിന്റെ ബഹുമതികൾ നേടി 33 ഹോൾഡിംഗ്‌സും നസീം ഹെൽത്ത്‌ കെയറും

 

ആഗോള ആരോഗ്യ സംരക്ഷണ മേഖലയിൽ മറ്റൊരു നാഴികക്കല്ലുമായി 33 ഹോൾഡിംഗ്‌സിനും അവരുടെ ഹെല്‍ത്ത്‌ കെയര്‍ ബ്രാന്‍ഡായ നസീം ഹെൽത്ത് ‌കെയറും. ഇക്കണോമിക് ടൈംസ് ഹെൽത്ത്‌വേൾഡും ഇ.ടി.എൽ. മിഡിൽ ഈസ്റ്റും ചേർന്ന് ആരോഗ്യ സംരക്ഷണ മേഖലയിലെ മുന്നേറ്റത്തിന് ഇരുവരേയും ബഹുമതികൾ നൽകി ആദരിച്ചു. നസീം ഹെൽത്ത്‌ കെയറിന് "ഇന്റഗ്രേറ്റഡ് ക്ലിനിക് നെറ്റ്‌വർക്ക് ഓഫ് ദി ഇയർ" അവാർഡും, ശ്രീ. മുഹമ്മദ് മിയാൻദാദ് വി.പി.ക്ക് "ട്രാൻസ്‌ഫർമേഷണൽ സി.ഇ.ഒ. ഓഫ് ദി ഇയർ" അവാർഡും ലഭിച്ചു. മേഖലയിലെ ഏറ്റവും ഉന്നത പ്ലാറ്റുഫോമുകളായ ഒന്നിൽ നിന്ന് ലഭിച്ച ഈ അംഗീകാരം ഈ കൂട്ടുകെട്ടിന്റെ മെഡിക്കൽ മികവും, സാമൂഹിക പ്രതിബദ്ധതയും, ലക്ഷ്യബോധവും ആണ് ചൂണ്ടിക്കാണിക്കുന്നത്.

അതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള ഒരു ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. 33 ഹോൾഡിംഗ്‌സിന്റെ ഊർജ്ജിതമായ നിക്ഷേപ പദ്ധതികളും നസീം ഹെൽത്ത് ‌കെയറിന്റെ പീപ്പിൾ-സെന്ററിക് മോഡലും ഒത്തുചേർന്ന് നവീകരണവും പരിചരണവും സംയോജിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിനായി പുതിയ പാതകൾ സൃഷ്ടിക്കുകയാണ്.

ഈ അംഗീകാരം ആഗോള ആരോഗ്യ മേഖലയിലെ പങ്കാളികൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർക്കിടയിലെ ഇവരുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു. കൂടാതെ വിപണികളെ ബന്ധിപ്പിക്കുന്നതിലും, അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലും, എല്ലാവർക്കും തുല്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഉള്ള അവരുടെ പങ്കിനെ അടിവരയിടുന്നു.

“നവീകരണവും പരിചരണവും പരസ്പരം കൈകോർത്തുകൊണ്ടുള്ള ഒരു ഭാവി രൂപപ്പെടുത്തുന്നതിനായാണ് ഞങ്ങളുടെ ഈ യാത്ര," 2025-ലെ ട്രാൻസ്‌ഫർമേഷണൽ സി.ഇ.ഒ. ഓഫ് ദി ഇയർ ആയ മുഹമ്മദ് മിയാൻദാദ് പറഞ്ഞു. “ആരോഗ്യ രംഗത്തെ ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകൾക്ക് ആഗോളതളത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന ഞങ്ങളുടെ വിശ്വാസത്തെ ഈ അംഗീകാരം വീണ്ടും ഊട്ടിയുറപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ദിനംതോറും നീളുന്ന വ്യാപ്തിയും ഖത്തറിലെ ശക്തമായ അടിത്തറയോടും കൂടി, 33 ഹോൾഡിംഗ്‌സും നസീം ഹെൽത്ത്‌ കെയറും ആരോഗ്യ മേഖലയിലെ മികവിന്റെ ദീപസ്തംഭങ്ങളായി തുടരുന്നു എന്ന് മാത്രമല്ല, ഗൾഫിൽ നിന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് നവീകരണത്തിന്റെ പുതിയ തരംഗത്തിനായി വഴിയൊരുക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img