10:17am 29 April 2026
NEWS
ഇന്ത്യാ പാക്ക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു.
12/05/2025  06:41 PM IST
സണ്ണി ലുക്കോസ്
ഇന്ത്യാ പാക്ക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു.

യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. യാത്രക്കാർ നേരത്തെ എത്തണമെന്ന നിർദേശത്തിന് മാറ്റമില്ല. മൂന്ന് മണിക്കൂർ മുൻപ് എങ്കിലും യാത്രക്കാർ വിമാനത്താവളത്തിലെത്തണം. ചെക്കിങ് ഗേറ്റുകൾ 75 മിനിറ്റ് മുൻപ് അടയ്ക്കും. ഇന്ത്യ -പാക് ഡിജിഎംഒ തല നിർണായക ചർച്ച ഉടൻ നടക്കും. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായിയുടെ വാർത്തസമ്മേളനം ഉച്ചയ്ക്ക് രണ്ടരക്ക് നടക്കും. പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. അതിർത്തി മേഖലയിൽ സാറ്റലൈറ്റ് നിരീക്ഷണം തുടരുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വെടിനിർത്തലിലെ അമേരിക്കൻ ഇടപെടലിൽ പ്രതിപക്ഷ വിമർശനം തുടരുകയാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img