05:42am 13 November 2026
NEWS
വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ചു; ഖത്തറിൽ 313 പേർ പിടിയിൽ
09/03/2026  02:39 PM IST
NILA
വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ചു; ഖത്തറിൽ 313 പേർ പിടിയിൽ

 

ദോഹ: അനുമതിയില്ലാത്ത വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 313 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്.ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് വീഡിയോകൾ പ്രചരിപ്പിക്കുക, പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങളും കിംവദന്തികളും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റം.പിടിയിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രീകരിക്കുന്നതോ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതോ കർശനമായി ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.വിവരങ്ങൾ അറിയുന്നതിനായി അംഗീകൃതമായ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img