
കൊച്ചി സിറ്റി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ 2022, 2023, 2024 വര്‍ഷങ്ങളിലെ തീര്‍പ്പുകല്‍പ്പിക്കാത്ത പരാതികള്‍ കേൾക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പബ്ലിക് ഹയറിങ്ങിൽ ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കര്‍ സംസാരിക്കുന്നു
സ്ത്രീകളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനു ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് പൊതു തെളിവെടുപ്പ് സംഘടിപ്പിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെളിവെടുപ്പിൽ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ അധ്യക്ഷത വഹിച്ചു.
2022, 2023, 2024 വർഷങ്ങളിൽ രാഷ്ട്രീയ മഹിളാ ആയോഗ് സംരംഭത്തിന് കീഴിൽ കമ്മീഷന് ലഭിച്ച എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 36 പരാതികളാണ് ഹിയറിങ്ങിൽ പരിഗണിച്ചത്. 31 പരാതികൾ പരിഹരിച്ചു. അഞ്ച് പരാതികളിൽ നടപടികൾ പുരോഗമിക്കുന്നു.
ഓരോ പരാതിയും കമ്മീഷന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചു. പരിഹാരത്തിനും തുടർനടപടികൾക്കുമായി ഉചിതമായ നിർദ്ദേശങ്ങൾ നൽകി.
ഭരണ, നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നുള്ള ഏകോപിത നടപടി ഉറപ്പാക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ ആൻഡ് ക്രൈംസ്) ബിജി ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നത്.
സ്ത്രീ സുരക്ഷയ്ക്കും നീതി നടപ്പാക്കലിനും നിലവിലുള്ള സംവിധാനങ്ങളുടെ പ്രതികരണശേഷിയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി അവർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചെയർപേഴ്സൺ ചർച്ച നടത്തി.
വൺ സ്റ്റോപ്പ് സെന്റർ സന്ദർശനം നടത്തി
ദുരിതത്തിലായ സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ കാക്കനാട്ടുള്ള വൺ സ്റ്റോപ്പ് സെന്റർ സന്ദർശിക്കുകയും പ്രവർത്തനം അവലോകനം ചെയ്യുകയും ചെയ്തു. അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സംയോജിത സഹായം, നിയമസഹായം, പുനരധിവാസ സേവനങ്ങൾ എന്നിവ നൽകുന്നതിൽ കേന്ദ്രം നിർണായക പങ്ക് വഹിക്കുന്നു.











