05:16am 28 October 2026
NEWS
മൂന്നു പെൺമക്കളെയും രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനേഴുകാരനൊപ്പം താമസം തുടങ്ങി


10/04/2025  09:32 AM IST
nila
മൂന്നു പെൺമക്കളെയും രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനേഴുകാരനൊപ്പം താമസം തുടങ്ങി

മൂന്നു പെൺമക്കളെയും രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനേഴുകാരനെ വിവാഹം ചെയ്തു. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. ഷബ്നം എന്ന മുപ്പതുകാരിയാണ് മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അയൽവാസിയായ പതിനേഴുകാരനെ വിവാഹം കഴിച്ചത്. കാമുകനെ വിവാഹം കഴിക്കാനായി യുവതി ഹിന്ദുമതം സ്വീകരിക്കുകയും ശിവനി എന്ന പേര് സ്വീകരിക്കുകയുമായിരു ന്നു. 

ബുധനാഴ്ച്ച അംറോഹയിൽവെച്ചാണ് യുവതി കൗമാരക്കാരനെ വിവാഹം കഴിച്ചത്. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാ​ഹം. ​ഗ്രാമത്തിലെ ​ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങുകൾ. മുൻപ് രണ്ട് തവണ വിവാഹിതയായ യുവതി വെള്ളിയാഴ്ച്ച വിവാഹ​ മോചനം നേടിയ ശേഷമാണ് മൂന്നാം വിവാഹം കഴിച്ചത്. രണ്ടാം ഭർത്താവ് ഒരു അപകടത്തിൽപെട്ട് തളർന്ന് കിടപ്പിലായതോടെയാണ് യുവതി അയൽവാസിയായ പതിനേഴുകാരനുമായി പ്രണയത്തിലായത്. 

 മതംമാറ്റ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. നിർബന്ധിച്ചോ വഞ്ചിച്ചോയുള്ള മതപരിവർത്തനത്തിന് വിലക്കുള്ള സംസ്ഥാനത്ത് സംഭവത്തേക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. സംഭവത്തിൽ ഔദ്യോഗിക പരാതി ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img