07:01am 13 November 2026
NEWS
ഹെയർ ഓയിൽ മാത്രം വിറ്റ് 34 കോടി രൂപ നേടിയ യുവതിയുടെ കഥ
16/04/2025  01:11 PM IST
nila
ഹെയർ ഓയിൽ മാത്രം വിറ്റ് 34 കോടി രൂപ നേടിയ യുവതിയുടെ കഥ

ഹെയർ ഓയിൽ വിറ്റ് കോടികൾ സമ്പാദിച്ച യുവതിയാണ് ഇപ്പോൾ ബിസിനസ് ലോകത്ത് ചർച്ചകളിൽ നിറയുന്നത്. ഇന്ത്യൻ വംശജയായ  എറിം കൗർ ആണ് ബ്രിട്ടനിൽ കോടികൾ കൊയ്യുന്നത്. അതും ഇന്ത്യയുടെ പരമ്പരാ​ഗത രീതികളിൽ നിർമ്മിച്ച ഹെയർ ഓയിൽ വിറ്റാണ് ഈ മുപ്പതുകാരി കോടികൾ കൊയ്യുന്നത്. 

 ലണ്ടനിലാണ് എറിം കൗറിന്റെ 'ബൈ എറിം' എന്ന ആഡംബര ബ്രാന്റിന്റെ ആസ്ഥാനം. 2019 ലാണ് ബൈ എറിം സ്ഥാപിച്ചത്. ഹെയ‌‌ർ ഓയിൽ ബ്രാൻഡിലൂടെ നാല് മില്യൺ ഡോളർ ഡോളർ സമ്പാദിച്ചുവെന്ന് സിഎൻബിസി മേക്ക് ഇറ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഏകദേശം 34 കോടി രൂപയാണ് യുവതി സമ്പാദിച്ചത്. 

 ബ്രാന്റ് ഉടമ എന്നതിലപ്പുറം  ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും 700,000-ത്തിലധികം ഫോളോവേഴ്‌സും ഈ യുവ സംരംഭകയ്ക്കുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ബ്രാന്റിന്റെ പ്രധാന വ്യാപാരം നടത്തുന്നത്. ബൈഎറിമിന്റെ വെബ്‌സൈറ്റിൽ ഈ ഹെയർ ഓയിൽ 100% പ്രകൃതിദത്തവും ആയുർവേദ ചേരുവകൾ ഉപയോഗിച്ചുണ്ടാക്കുന്നതുമാണെന്ന് നൽകിയിട്ടുണ്ട്. നെല്ലിക്കയെണ്ണ, ആർഗൻ ഓയിൽ, വെളിച്ചെണ്ണ, ബദാം ഓയിൽ, കാസ്റ്റർ ഓയിൽ എന്നിവയുൾപ്പെടെയുള്ള 8 പ്രധാന സാധനങ്ങളാണ് കൂട്ടിലുള്ളതെന്നും എറിം കൗർ വെളിപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img