10:18pm 09 August 2026
NEWS
ഹാൻവീവിൽ 30% വിലക്കിഴിവ്
09/08/2026  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹാൻവീവിൽ 30% വിലക്കിഴിവ്

കേരള സർക്കാർ സ്ഥാപനമായ ഹാൻവീവിൽ ദേശീയ കൈത്തറി ദിനാചരണവും 2026 ഓണം റിബേറ്റ് വിൽപ്പനയുടെ മേഖലാതല ഉദ്ഘാടനവും ടി ജെ വിനോദ് MLA നിർവ്വഹിച്ചു. ഹാൻവീവ് മാനേജിംഗ് ഡയറക്ടർ  അരുണാചലം സുകുമാർ അധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന  സോഹൻ സീനുലാൽ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ വി പി കൃഷ്ണകുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഹാൻവീവിൻ്റെ എറണാകുളം റീജീയണൽ മാനേജർ  രജ്ഞിത് എം പി സ്വാഗതവും ഷോറും മാനേജർ  സുനിൽകുമാർ ആർ നന്ദിയും പറഞ്ഞു.ഓണം പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും 20% ഗവ. റിബേറ്റും ഓൺലൈൻ പേമെൻ്റുകൾക്ക് 10% ഡിസ്‌കൗണ്ടും ഉൾപ്പെടെ 30% വിലക്കിഴിവ് ആഗസ്‌റ്റ് 25 വരെ  ലഭ്യമാണ്.

സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എന്നിവയിലെ ജീവനക്കാർക്ക് 20,000 രൂപയുടെ തുണിത്തരങ്ങൾ തവണ വ്യവസ്ഥയിൽ ലഭ്യമാണ്. എറണാകുളം റീജിയണിൻ്റെ കീഴിൽ എറണാകുളം, ആലുവ, നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം തൃപ്പുണിത്തുറ, വൈക്കം, കോട്ടയം, ചേർത്തല എന്നീ ഷോറുമുകളിലും ഈ ആനുകുല്യം ലഭ്യമാണ്. ഓണം പ്രമാണിച്ച് ഞായർ ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img