NEWS
ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു
31/08/2026 06:16 AM IST
nila

മനാമ: ബഹ്റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ ഏക മകൻ ധ്യാൻ സൂര്യയാണ് മരിച്ചത്. സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ബാത്ത് ടബ്ബിൽ വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ സൽമാനിയ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിവിധ ഓണാഘോഷ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ധ്യാൻ. കുരുന്നിന്റെ അപ്രതീക്ഷിത വിയോഗം ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിൽ വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











