04:10am 08 November 2026
NEWS
ആറ്റിങ്ങലിൽ സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്നു പേർ ലഹരിമരുന്നുമായി പിടിയിൽ
06/04/2025  09:28 AM IST
nila
ആറ്റിങ്ങലിൽ സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്നു പേർ ലഹരിമരുന്നുമായി പിടിയിൽ

ആറ്റിങ്ങലിൽ സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്നു പേർ ലഹരിമരുന്നുമായി പിടിയിൽ. അഞ്ജു, ജെഫിൻ, ഉമേഷ് എന്നിവരാണ് പിടിയിലായത്. 52ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയാണ് അഞ്ജു. ബെം​ഗളൂരുവിൽ നിന്നും ലഹരിയുമായി എത്തിയ ഇവരെ  റൂറൽ ഡാൻസാഫാണ് പിടികൂടിയത്. 

ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലാണ് ഇവർ  എത്തിയത്. പിന്നീട് മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു. ഈസമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img