
സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസാകാതെ മുടങ്ങി കിടക്കുന്ന ഒരു ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബംഗ്ലൂർ ആസ്ഥാനമായ 'KVN' പ്രൊഡക്ഷൻസ് ആണ്. ഏകദേശം 400 കോടി ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന
ഈ ചിത്രം എപ്പോൾ റിലീസാകും എന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. അതുപോലെ 'KVN' പ്രൊഡക്ഷൻസ്' നിർമ്മിച്ചിരിക്കുന്ന മറ്റൊരു ബ്രമ്മാൻഡ ചിത്രമാണ് 'ടോക്ക്സിക്'. ഗീതു മോഹൻദാസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ യാഷ്, നയൻതാര തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ഈ മാസം 19-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാൽ ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾക്കിടയിൽ നടക്കുന്ന യുദ്ധം കാരണമായി ഈ ചിത്രത്തിന്റെ റിലീസ് തള്ളി വെച്ചിരിക്കുകയാണ്. ഈ ചിത്രവും 400 കോടിയിലധികം ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതല്ലാതെ 'കേടി തി ഡെവിൽ' എന്ന പേരിൽ ഒരു ചിത്രവും ഈ ബാനർ നിർമ്മിച്ചു വരികയാണ്. ഈ ചിത്രവും വമ്പൻ ബഡ്ജറ്റിലാണത്രെ ഒരുങ്ങുന്നത്. 'ജനനായകൻ', 'ടോക്ക്സിക്' ചിത്രങ്ങളെ പോലെ ഈ ചിത്രവും ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണത്രെ ഒരുങ്ങി വരുന്നത്. ഇങ്ങിനെ ഈ മൂന്ന് സിനിമകൾക്കായി 'KVN' പ്രൊഡക്ഷൻസ്' 1000 കോടിയിലധികം മുതൽ മുടക്കിയിരിക്കുന്നതിനാൽ ഇപ്പോൾ വളരെ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് ഇതിന്റെ നിർമ്മാതാക്കൾ എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 'ജനനായകൻ', 'ടോക്ക്സിക്ക്' എന്നീ ചിത്രങ്ങൾ റിലീസായി രണ്ട് മടങ്ങ് വരുമാനം നേടിയാൽ മാത്രമേ തുടർന്ന് ഈ ബാനറിൽ ചിത്രങ്ങൾ വരാൻ സാധ്യതയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്.











