08:08pm 12 November 2026
NEWS
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ പരിശീലനം പൂര്‍ത്തിയാക്കി 28 അസിസ്റ്റന്റ് കമാന്‍ഡന്റുകള്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി.
29/01/2026  10:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ പരിശീലനം പൂര്‍ത്തിയാക്കി 28 അസിസ്റ്റന്റ് കമാന്‍ഡന്റുകള്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി

 

കൊച്ചി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്രെയിനിംഗ് സെന്റര്‍ (സിജിടിസി) കൊച്ചി 81-ാം ബാച്ചിലെ 28 അസിസ്റ്റന്റ് കമാന്‍ഡന്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തി. 

കോഴ്സിന്റെ ഭാഗമായി മാരിടൈം ലോ, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും), ബോര്‍ഡിംഗ്, മത്സ്യബന്ധന നിരീക്ഷണവും നിയന്ത്രണവും, സമുദ്ര മലിനീകരണത്തിന്റെ പ്രതിരോധവും നിയന്ത്രണവും ഉള്‍പ്പെടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചാര്‍ട്ടര്‍ ഓഫ് ഡ്യൂട്ടീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. കൂടാതെ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ട്രെയിനിംഗില്‍ മത്സ്യബന്ധന സാങ്കേതികവിദ്യയിലും നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് കസ്റ്റംസ്, റമ്മേജിംഗ്, നാര്‍ക്കോട്ടിക്‌സ് നിയന്ത്രണം എന്നീ വിഷയങ്ങളിലുമുള്ള ക്യാപ്സൂള്‍ കോഴ്സുകളും പരിശീലിതര്‍ വിജയകരമായി പൂര്‍ത്തിയാക്കി.

പാസിങ് ഔട്ട് പരേഡ് നോര്‍ത്ത് വെസ്റ്റ് കോസ്റ്റ് ഗാര്‍ഡ് റീജിയന്‍ കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടെകൂര്‍ ശശികുമാര്‍ അവലോകനം ചെയ്തു. ഫ്‌ളാഗ് ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വോര്‍ഡ് ഓഫ് ഓണറും ബുക്ക് പ്രൈസുകളും സമ്മാനിച്ചു. മെറിറ്റ് ക്രമത്തില്‍ ഒന്നാം സ്ഥാനം നേടിയ അസിസ്റ്റന്റ് കമാന്‍ഡന്റ് ബി ജി വി എസ് ജഗന് ഡയറക്ടര്‍ ജനറല്‍ സ്വോര്‍ഡ് ഓഫ് ഓണര്‍ സമ്മാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img