12:52am 11 November 2026
NEWS
സ്‌നേഹധാരയുടെ 27-ാമത് വാർഷികപൊതുയോഗം
27/08/2025  05:47 PM IST
nila
സ്‌നേഹധാരയുടെ 27-ാമത് വാർഷികപൊതുയോഗം

ചെങ്ങന്നൂർ: സ്‌നേഹധാരയുടെ 27-ാമത് വാർഷികപൊതുയോഗം നടത്തി. കേരള മുൻ ചീഫ്  സെക്രട്ടറി എസ്. എം. വിജയാനന്ദ് ഉൽഘാടനം ചെയ്തു. സാന്ത്വന പരിപാലനം വീടുകളിൽ ആരംഭിച്ച്, അയൽ വീട്ടിലും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും, യുവാക്കൾക്ക് അതിനുള്ള പരിശീലനം നൽകണമെന്നും, അതുമുലമുള്ള പ്രയോജനം ശുശ്രൂഷിക്കപ്പെടുന്നവരേക്കാൾ,ശ്രുശ്രൂഷചെയ്യുന്നവർക്ക് ലഭിക്കുന്നതാണ് തൻ്റെ അനുഭവം എന്നും, നല്ല ശമര്യക്കാരൻ്റെ ശ്രുശ്രൂഷയാണ് സ്നേഹധാരയിൽ കാണുന്നത് എന്നും ഉദ്ഘാടകൻ ഓർമ്മപ്പിച്ചു. 

സ്‌നേഹധാര പ്രസിഡന്റ് കെ. ജി. മാത്യു അധ്യക്ഷത വഹിച്ചു.  'ആത്മീയതയിൽ ശുശ്രൂഷയ്ക്കുള്ള പ്രാധാന്യം' എന്ന വിഷയത്തെക്കുറിച്ച്  പ്രൊഫ. എ. വി. ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തി.ഡിവൈൻ വോയ്‌സ്, ചെങ്ങന്നൂർ ഗാനശുശ്രൂഷ നേതൃത്വം നൽകി.വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു.

 മികച്ച നാഷണൽ സർവീസ് സ്കീമിനുള്ള കോളേജ് അവാർഡ് പ്രൊവിഡൻസ് എൻജിനീയറിങ് കോളേജിനും, സ്കൂൾ അവാർഡ് പുത്തൻകാവ് മെത്രാപോലീത്തൻ സ്കൂളിനും സമ്മാനിച്ചു. കുടുംബശ്രീക്കുള്ള അഗീകാരം ചെങ്ങന്നൂർ  വാർഡ് (10) നും മികച്ച സാമൂഹിക സേവനത്തിനും സഭാ ചരിത്രകാരനുമുള്ള അവാർഡ് നൈനാൻ ഏബ്രഹാമിനും നൽകി. പ്രൊഫ. ബാബു സഖറിയ (ദൂരദർശൻ-ആൾ ഇന്ത്യ റേഡിയോ സ്പോർട്‌സ് കമന്റേറ്റർ),  വൈസ് പ്രസിഡന്റ്  ബാബു അലക്സാണ്ടർ സെക്രട്ടറി സ്നേഹധാര പി.എസ്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.