NEWS
തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു; നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അറസ്റ്റിൽ
21/06/2026 10:40 AM IST
nila

തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിൽ വാടക വീട്ടിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെവെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും അറസ്റ്റിലായി.
കഴിഞ്ഞ 18 ന് രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒഡീഷ സ്വദേശികളാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









