02:57pm 22 October 2026
NEWS
മുനമ്പത്ത് നിന്നും 27 ബം​​ഗ്ലാദേശികൾ പിടിയിലായി

31/01/2025  09:11 AM IST
nila
മുനമ്പത്ത് നിന്നും 27 ബം​​ഗ്ലാദേശികൾ പിടിയിലായി

കൊച്ചി: അനധികൃതമായി താമസിച്ചിരുന്ന 27 ബം​​ഗ്ലാദേശികൾ മുനമ്പത്ത് നിന്നും പിടിയിലായി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇവിടെ താമസിച്ച് ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയാണ് പിടിയിലായത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും ഇന്നലെ രാത്രി 12 മണിയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശികൾ പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെ സംഘത്തിലുണ്ടെന്നാണ് വിവരം.

ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img