12:00am 04 September 2026
NEWS
25 കോടി രൂപയുടെ തട്ടിപ്പ് കേസിൽ മുസ്ലീം ലീ​ഗ് നേതാവായ ജില്ലാ പഞ്ചായത്ത് അം​ഗം പൊലീസ് കസ്റ്റഡിയിൽ
01/08/2025  02:59 PM IST
nila
25 കോടി രൂപയുടെ തട്ടിപ്പ് കേസിൽ മുസ്ലീം ലീ​ഗ് നേതാവായ ജില്ലാ പഞ്ചായത്ത് അം​ഗം പൊലീസ് കസ്റ്റഡിയിൽ

25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീ​ഗ് നേതാവായ ജില്ലാ പഞ്ചായത്ത് അം​ഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നും മടങ്ങി വരുന്നതിനിടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. ‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img