
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 30 ന് കൊച്ചിയിൽ നടക്കുന്ന ഗ്രേറ്റ് വാക്കത്തോണിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ എല്ലാ ജില്ലകളിലും നടന്ന സമൂഹ നടത്തത്തിൻ്റെ സമാപനം 30 ന് കൊച്ചിയിൽ. രാവിലെ 6.30ന് മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച് ദർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. വാക്കത്തോണിന് മുന്നോടിയായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായി.എം എൽ എമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്,ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്,
എസ് എൻ ഡി പി യൂണിയൻ താലൂക്ക് പ്രസിഡൻ്റ് മഹാരാജ ശിവാനന്ദൻ, ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ്, ദാറുൽ ഉലൂം സ്‌കൂൾ മാനേജർ ബാബു സേഠ്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡെന്നി തോമസ് വട്ടക്കുന്നേൽ, എൻ വേണുഗോപാൽ, ഡോമിനിക് പ്രസൻ്റേഷൻ, ഷിബു തെക്കുംപുറം, ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി മോഹൻദാസ്, സിനിമാ താരം സിജോയ് വർഗീസ്,മുൻ വൈസ് ചാൻസിലർ എം സി ദിലീപ് കുമാർ, മുൻ മേയർ സൗമിനി ജയിൻ, കൊച്ചിൻ മർച്ചൻ്റ്സ് ചേംബർ പ്രസിഡൻ്റ് കെ എം നിസാർ, വാക്കരോ കമ്മ്യൂണിറ്റി കോ ഓർഡിനേറ്റർ ലിൻ ഫഹദ് തുടങ്ങിയവർസംസാരിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ, ജില്ലയിൽ നിന്നുള്ള എം പിമാർ, എം എൽ എമാർ, ഒളിമ്പ്യന്മാർ, അർജുന അവാർഡ് ജേതാക്കൾ, കലാ കായിക താരങ്ങൾ, സാമൂഹ്യ സാമുദായിക സാംസ്ക്കാരിക നേതാക്കൾ ഉൾപ്പെടെ 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു.ഹൈബി ഈഡൻ എം പി യാണ് ചെയർമാൻ.ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ജനറൽ കൺവീനറും, ടി ജെ വിനോദ് എം എൽ എ യും ഡോമിനിക് പ്രസൻ്റേഷനും കോ- ഓർഡിനേറ്റർമാരുമാണ്.
Photo Courtesy - Google








