03:40pm 28 September 2026
NEWS
മലപ്പുറം സ്വദേശിനിയായ യുവതിയെ നിരവധിതവണ ബലാത്സം​ഗം ചെയ്ത യുവാവ് പിടിയിൽ
18/07/2025  01:55 PM IST
nila
മലപ്പുറം സ്വദേശിനിയായ യുവതിയെ നിരവധിതവണ ബലാത്സം​ഗം ചെയ്ത യുവാവ് പിടിയിൽ

മലപ്പുറം സ്വദേശിനിയായ യുവതിയെ നിരവധിതവണ ബലാത്സം​ഗം ചെയ്ത യുവാവ് പിടിയിൽ. മാറാട് അരക്കിണർ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ (24)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരനായ ഇയാൾ യുവതിയെ പ്രണയം നടിച്ച് വശത്താക്കിയാണ് മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയിലെത്തിച്ച് ബലാത്സം​ഗം ചെയ്തത്. 

ഏപ്രിൽ മൂന്നിനാണ് ഇയാൾ ആദ്യം യുവതിയെ ബലാത്സം​ഗം ചെയ്തത്. മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ കൊണ്ടുവന്ന യുവതിയെ ഇയാൾ നിർബന്ധിത ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും യുവതിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതോടെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വാഴയൂർവെച്ച് പ്രതി പിടിയിലാകുന്നത്.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്ഐമാരായ അരുൺ, സന്തോഷ്, എസ്‌സിപിഒ വിഷ്‌ലാൽ, സിപിഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img