11:56pm 07 November 2026
NEWS
ഒരു കിലോ കഞ്ചാവുമായി ഇരുപത്തിനാലുകാരൻ പിടിയിൽ
13/03/2025  06:12 AM IST
nila
ഒരു കിലോ കഞ്ചാവുമായി ഇരുപത്തിനാലുകാരൻ പിടിയിൽ

ഹരിപ്പാട്: ഒരു കിലോ കഞ്ചാവുമായി ഇരുപത്തിനാലുകാരൻ പിടിയിൽ. പല്ലന പാനൂർ അറുതിയിൽ വീട്ടിൽ കണ്ണൻ ആണ് അറസ്റ്റിലായത്. കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്നാണ് ഇയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

 തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ഷാജിമോൻ ബി, എസ്ഐ മാരായ അജിത്ത് കെ, വർഗ്ഗീസ് മാത്യു, എസ് സിപി ഒമാരായ അനിൽ, ശ്യാം, സി പി ഒ സഫീർ, ഹോം ഗാർഡ് മഹേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img