
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനിയുടെരക്ഷകർത്തൃത്വത്തിൽ നടക്കുന്ന 23-ാമത് ദോഹ ഫോറംഡിസംബർ 6നും 7നും ഖത്തറിൽ നടക്കും.“Justice in Action: Beyond Promises to Progress” എന്ന പ്രമേയവുമായി നടക്കുന്ന ഈ വർഷത്തെ സമ്മേളനം ലോകനേതാക്കളെയും നയരൂപകാരെയും വിദഗ്ധരെയും ഒരുമിപ്പിച്ച് സമാധാനവും സുരക്ഷയും സാമ്പത്തിക സൗകര്യവുമുള്ള സുസ്ഥിര ലോകനിർമ്മാണ മാർഗങ്ങൾ തേടുകയാണ് ലക്ഷ്യം.ലോകം വലിയ മാറ്റങ്ങൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ദോഹ ഫോറം സമവായത്തിന്റെയും നയതന്ത്രത്തിന്റെയും സ്വതന്ത്ര വേദിയായി പ്രവർത്തിക്കുകയാണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ ഒരുമിപ്പിച്ച് പൊതുതാൽപര്യത്തിനായുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഫോറത്തിന്റെ പ്രധാന ഉദ്ദേശമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഹി.ഇ. മുബാറക് അജ്ലാൻ അൽ കുവാരി പറഞ്ഞു.
ഈ വർഷത്തെ ഫോറം ‘നീതി’ എന്ന വിഷയത്തെ ആഗോള ചർച്ചയുടെ മധ്യസ്ഥാനത്താക്കുകയാണ്. ചർച്ചകൾ വെറും വാഗ്ദാനങ്ങളാകാതെ പ്രായോഗിക ഫലങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്നുവെന്ന് ജനറൽ മാനേജർ മഹ അൽ കുവാരി വ്യക്തമാക്കി.ഫോറത്തിന്റെ 2025ലെ പ്രോഗ്രാം പ്രമുഖ തിങ്ക് ടാങ്കുകളുടെയും ആഗോള സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തയ്യാറാക്കിയതാണ്. ആഗോള അജൻഡയിലെ പ്രധാന വിഷയങ്ങൾ — സംഘർഷനിരോധനം, സാമ്പത്തിക പരിഷ്കാരം, ഊർജസുരക്ഷ, കൃത്രിമ ബുദ്ധിയുടെ നിയന്ത്രണം, മാധ്യമങ്ങളുടെ വിശ്വാസ്യത എന്നിവയിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും.അമേരിക്കയുടെ മിഡിൽ ഈസ്റ്റ് തന്ത്രം, സിറിയയിലെ പുതിയ സാഹചര്യം, ആഗോള വ്യാപാര വ്യവസ്ഥയിലെ മാറ്റങ്ങൾ, ആരോഗ്യ ഫണ്ടിംഗിലെ പ്രതിസന്ധികൾ, എ.ഐ.യുടെ സാമ്പത്തിക സ്വാധീനം, യു.എസ്.–ചൈന ബന്ധങ്ങളുടെ ഭാവി, വികസനസഹായ നയത്തിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കും ഫോറത്തിൽ പ്രാധാന്യം നൽകും.160-ലധികം രാജ്യങ്ങളിൽ നിന്നായി 5,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.










