
ദോഹ: ഖത്തറിലെ പ്രമുഖ കലാ പഠന കേന്ദ്രമായ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ 23-വാർഷികാഘോഷങ്ങൾ ഡിസംബർ 5-ന് DPS മോഡേൺ ഇന്ത്യൻ സ്കൂൾ ഹാളിൽ നടത്തുമെന്ന്മാനേജ് മെന്റ്വാർത്താസമ്മേളനത്തിൽഅറിയിച്ചു.
ക്ലാസിക്കൽ ഡാൻസ്, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, കഥക്, സുംബാ, കരാട്ടെ തുടങ്ങി വിവിധ മേഖലകളിൽ 260-ത്തിലധികം വിദ്യാർത്ഥികൾ മികവുറ്റ കലാപ്രകടനങ്ങൾ അവതരിപ്പിക്കും.
23-വാർഷികോത്സവത്തിന് തുടക്കം കുറിക്കുന്ന ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽ ഡിസംബർ 1-ന് നിർവഹിക്കും. ഡിസംബർ 5-ന്റെ പ്രധാന ആഘോഷത്തിൽ വിവിധ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും. സംഗീതവും നൃത്തവും ആയി രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ.
സംഗീത വിഭാഗത്തിൽ ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ, ഗ്രാമി നോമിനിയായ ഗായത്രി കരുണാകരമേനോൻ എന്നിവർ മുഖ്യാതിഥികളാകും. നൃത്തവിഭാഗത്തിൽ ഇന്ത്യന്‍ എംബസി ചാൻസറി ഹെഡ്ഡ് വൈഭവ് എ താണ്ടലെ സന്നിഹിതനാകും.
യുനെസ്കോ അംഗീകൃത ഇന്റർനാഷണൽ ഡാൻസ് & മ്യൂസിക് കൗൺസിൽ, ഭാരത് സേവക് സമാജ്, അഖില ഭാരത് ഗന്ധർവ്വ മഹാവിദ്യാലയം എന്നിവയുടെ അഫിലിയേഷൻ നേടിയ ഏക കേന്ദ്രമായ സ്കിൽസ്, വിവിധ കലാരംഗങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരീക്ഷകളും സർട്ടിഫിക്കേഷനും നൽകുന്നു. ലണ്ടൻ ട്രിനിറ്റി കോളേജ് അംഗീകാരം ഉള്ള പിയാനോ, ഗിറ്റാർ, വയലിൻ തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നു.
ഒക്ടോബറിൽ നടന്ന പരിപാടികളിൽ 140 വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിക്കുകയും, ICCയിലെ സംഗീത വേദിയിൽ 60 വിദ്യാർത്ഥികൾ മികവ് തെളിയിക്കുകയും, ബെൽറ്റ് അവാർഡിൽ 170 വിദ്യാർത്ഥികൾ പങ്കെടുത്തതു സ്കിൽസിന്റെപഠന മികവിന്റെ പ്രതിഫല നമായി.
2002 മുതൽ പ്രവർത്തിക്കുന്ന കരാട്ടെ വിഭാഗം സെൻസൈ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ ഖത്തർ കരാട്ടെ ഫെഡറേഷൻ അംഗീകാരത്തോടെ ദേശീയ–അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ
ഡയറക്ടർമാരായ
പി.എൻബാബുരാജൻ,വിജയകുമാർ,
മാനേജർ ആഷിക് കുമാർ പി ബി,
കരാട്ടെ ഇൻസ്ട്രക്ടർസെൻസൈ ഷിഹാബുദ്ദീൻ,കീബോർഡ്, ഗിറ്റാർ, പിയാനോ ഇൻസ്ട്രക്ടർരഞ്ജിത്,
ക്ലാസിക്കൽ ഡാൻസ് ടീച്ചർ കലാമണ്ഡലം ദേവി സുനിൽകുമാർ,കർണാടിക് സംഗീത ടീച്ചർ കലാമണ്ഡലം സിംനസുജിത് എന്നിവർ പങ്കെടുത്തു










