
വെണ്മണി. വി എഫ് പി സി കെ സ്വാശ്രയ കർഷകസമിതിയുടെ 22 മത് വാർഷിക പൊതുയോഗം
വിപണി അങ്കണത്തിൽ സമിതി പ്രസിഡന്റ് വർക്കി തോമസിന്റെ അധ്യക്ഷതയിൽ കൂടി.യോഗo
ആലപ്പുഴ ജില്ലാ മാനേജർ സിന്ധു എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 1.19 കോടി രൂപയുടെ വിറ്റു വരവ് നടത്തിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തിച്ച രതീഷ് പി ജി, പി എസ് വർഗീസ്, സജി കോശി, ഷെർലി ചെറിയാൻ എന്നിവരെയും മികച്ച വിജയം നേടിയ വിദ്യാർഥിനിയായ സ്നേഹ റേച്ചൽ ബിജിയേയുംഅനുമോദിച്ചു. യോഗത്തിന്
എ ജെ തങ്കച്ചൻ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സജിമോൻ ജോസഫ് ആശംസ നേർന്നു.
വിപണി ഡപ്യൂട്ടി മാനേജർ
രഞ്ജിനി എ ആർ പദ്ധതി വിശദീകരണo നടത്തി. ട്രഷറർ കുരുവിള മാത്യു കൃതജ്ഞത രേഖപ്പെടുത്തി.
യോഗത്തിൽ നൂറോളം കർഷകരും വിപണി സെക്രട്ടറിമാരായ
രതീ പ്രസാദ്, ശോഭാ ശങ്കർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.











