
കൊച്ചി: 13 രാജ്യങ്ങളിലായി 18 തുറമുഖങ്ങൾ, 21 തുറമുഖങ്ങളിൽ ഹൃസ്വ സന്ദർശനം, 22,000 നോട്ടിക്കൽ മൈൽ യാത്ര....
ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പ22,000ൽ ഐ.എൻ.എസ് സുദർശിനിയുടെ 10 മാസത്തെ ഐതിഹാസിക പര്യടനം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. 'ലോകയാൻ 2022 ' എന്ന് പേരിട്ട പര്യടനം സൂയസ് കനാലും ഗിബ്രൾത്താർ മുനമ്പും താണ്ടി അറ്റ്ലാൻ്റിക് സമുദ്രം വഴി അമേരിക്കയിലെത്തും. നാവിക സേനയുടെ ബ്ലൂ വാട്ടർ മേധാവിത്വവും സമുദ്രപാരമ്പര്യവും വിളിച്ചോതുന്ന തരത്തിലാണ് പര്യടനം വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പര്യടന കാലത്ത് ലോകപ്രശസ്തമായ രണ്ട് രാജ്യാന്തര ഇവൻ്റുകളിൽ ഐ.എൻ.എസ് സുദർശിനി പങ്കെടുക്കും. ഫ്രാൻസിലെ എസ്കലേ എ സെറ്റേ, അമേരിക്കയിലെ സെയിൽ ഫോർത്ത് 250 എന്നിവയാണ് ഈ ഇവൻ്റുകൾ. കോമഡോർ രവികാന്ത് നന്തൂരിയാണ് പായ്ക്കപ്പലിൻ്റെ കമാൻഡർ.
പര്യടനത്തിൻ്റെ വിവിധ കാലയളവുകളിലായി നാവിക സേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും 265 ട്രെയിനികൾ പരിശീലനത്തിൻ്റെ ഭാഗമായി യാത്രയിൽ പങ്കെടുക്കും.










