02:56am 13 November 2026
NEWS
യുവാവ് പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
22/02/2026  07:05 PM IST
nila
യുവാവ് പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മുനമ്പം: യുവാവ് പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം സ്വദേശി ആന്റോൺ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയതിന് ശേഷം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.

പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആന്റോണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. നിലവിൽ മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img