11:50pm 28 August 2026
NEWS
21 - മത് ഹുബ്ബു റസൂൽ കോൺഫറൻസ്.ആഗസ്റ്റ് 30ന് കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ.
ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉസ്‌താദ് സംബന്ധിക്കും.


27/08/2026  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
21 - മത് ഹുബ്ബു റസൂൽ കോൺഫറൻസ്.ആഗസ്റ്റ് 30ന് കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉസ്‌താദ് സംബന്ധിക്കും.

കൊച്ചി: വിശ്വ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് പരിശുദ്ധ മക്കയിൽ ഭൂജാതനായ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ 1501-മത് ജന്മദിനത്തോടനുബന്ധിച്ച് ലോകമാകെ പ്രവാചക പ്രകീർത്തന സദസ്സുകൾ നടന്നുവരികയാണ്. തിരുനബി പിറവിയെടുത്ത പുണ്യമാസം റബീഉൽ അവ്വലിന് വരവേൽപ്പ് നൽകി നാടും നഗരവും നന്മയിലും പരസ്‌പര സ്നേഹത്തിലും സൗഹാർദത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യാപൃതരായിക്കൊണ്ടിരിക്കുകയാണ് .

വർഷം തോറും എറണാകുളം പട്ടണത്തിൽ പ്രവാചക സ്നേഹികളും സഹകാരികളും ഒത്തു കൂടുന്ന പ്രശസ്‌തമായ പ്രവാചക പ്രകീർത്തന സദസ്സാണ് ഹുബ്ബുറസൂൽ കോൺഫറൻസ്. രണ്ടു പതിറ്റാണ്ടിനു മുമ്പ്  എറണാകുളം   പട്ടണത്തിൽ ആരംഭിച്ച ആഗോളതലത്തിൽ പ്രശസ്തി നേടിയ ഹുബ്ബു റസൂൽ കോൺഫറൻസ്, ഈ വർഷം എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആഗസ്റ്റ് 30ന് ഉച്ചക്ക് 2.30 മുതൽ കോൺഫറൻസിന് തുടക്കം കുറിക്കും. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ഷറഫൽ അനാം മൗലിദ് സദസ്സ് ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാം. 

സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. വിവിധ മുസ്‌ലിം മഹല്ല് ജമാഅത്ത് ഭാരവാഹികൾ, സ്ഥാപന ബന്ധുക്കൾ, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, സമസ്‌ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ, സുന്നി മാനേജ്‌മെൻറ് അസോസിയേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങി സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഹുബ്ബു റസൂൽ കോൺഫറൻസ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻറ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവ്വഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി സുൽത്താനുൽ ഉലമ ഉസ്‌താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുറസൂൽ പ്രഭാഷണത്തിന് നേതൃത്വം നൽകും. സമസ്‌ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി 'ഖൽബിലുണ്ട് എന്റെ നബി' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും. 

സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് അലി ബാഫഖി തങ്ങൾ, സിറാജുൽ ഉലമ ഹൈദ്രോസ് ഉസ്താദ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ബദറുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ്‌ ഫൈസി, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, അബ്ദുൽ റഹ്മാൻ സഖാഫി വിഴിഞ്ഞം, ഇസുദ്ധീൻ സഖാഫി കൊല്ലം എന്നിവരും എസ്.വൈ.എസ് സംസ്‌ഥാന പ്രസിഡൻ്റ് ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ, സയ്യിദ് ത്വഹാ തങ്ങൾ, കേരള ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി അബ്ദുൽ ഗഫൂർ, അൻവർ സാദത്ത് എം.എൽ. എ, മുഹമ്മദ് ഷിയാസ് എം.എൽ.എ, കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഫൈനാൻസ് സെക്രട്ടറി എ.പി അബ്ദുൽ കരീം ഹാജി ചാലിയം, മൻസൂർ ഹാജി ചെന്നൈ, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, സയ്യിദ് ഫസൽ തങ്ങൾ തൃശ്ശൂർ, അബ്ദുൽ നാസിർ തങ്ങൾ ആലപ്പുഴ, സയ്യിദ് അഹമദ് ബദവി തങ്ങൾ, എൻ. അലി അബ്ദുല്ല, മജീദ് മാസ്റ്റർ കക്കനാട്, സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം, മുഹമ്മദ്‌ പറവൂർ, സൈതലവി മാസ്റ്റർ ചെങ്ങര, മറ്റ് വിദേശ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. 

പ്രസ് മീറ്റിൽ പങ്കെടുത്തവർ

വി.എച്ച് അലി ദാരിമി 9847772448 (ചെയർമാൻ സ്വാഗതസംഘം)

സി.ടി ഹാഷിം തങ്ങൾ 9846100786 (ജനറൽ കൺവീനർ, സ്വാഗതസംഘം)

എം.പി അബ്ദുൽ ജബ്ബാർ സഖാഫി 9847176419 (ജനറൽ സെക്രട്ടറി കേരള മുസ്‌ലിം ജമാഅത്ത്)

കെ.എസ്.എം ഷാജഹാൻ സഖാഫി 9847010786 (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്)

സി.എ ഹൈദറോസ് ഹാജി 8714490523 (ചീഫ് കോഡിനേറ്റർ)

അബ്ദുൽ അസീസ് മഞ്ഞുമ്മൽ +917012882429 (മീഡിയ ചെയർമാൻ ) 

എം എസ് അമീർപൊന്നാരിമംഗലം 9744508365 (മീഡിയ കൺവീനർ)

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img