08:56am 12 November 2026
NEWS
ഇൻകാസ് ഖത്തർ സ്ഥാപക നേതാവ് കെ. സി. വർഗീസിന്റെ 20-ാം ചരമ വാർഷികാചരണം: സ്ഥാപക നേതാക്കളെ ആദരിച്ചു.
14/06/2026  02:18 PM IST
nila
ഇൻകാസ് ഖത്തർ സ്ഥാപക നേതാവ് കെ. സി. വർഗീസിന്റെ 20-ാം ചരമ വാർഷികാചരണം: സ്ഥാപക നേതാക്കളെ ആദരിച്ചു.

 

ദോഹ: ഇൻകാസ് ഖത്തർ സ്ഥാപക നേതാവും, ഐ.സി.സി പ്രസിഡൻ്റുമായിരുന്ന കെ.സി വർഗ്ഗീസിൻ്റെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻകാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തിൽ കെ. സി. വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളായ ജോപ്പച്ചൻ തെക്കെകുറ്റ്, കെ.കെ.ഉസ്മാൻ എന്നിവരെ ആദരിച്ചു.

ഇൻകാസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജറ്റ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതവും, ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ മുഖ്യപ്രഭാഷണം നടത്തി.

കെ.സി.വർഗ്ഗീസിൻ്റെ അടുത്ത സഹപ്രവർത്തകനായിരുന്ന സോനു അഗസ്റ്റിൻ, ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, അജയ് ജേക്കബ്ബ്, ബിജോയ് ചാക്കോ, കൂടാതെ മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും കെ.സി.വർഗ്ഗീസിന്റെ സംഘടനാ പ്രവർത്തനങ്ങളും, സാമൂഹിക രംഗത്തെ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.

പ്രമുഖ നേതാക്കളും, നിരവധി ഇൻകാസ് പ്രവർത്തകരും പങ്കെടുത്ത ചടങ്ങ്, കെ.സി.വർഗ്ഗീസിന്റെ സമർപ്പിത ജീവിതവും, ഇൻകാസ് ഖത്തറിന്റെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും ഓർമ്മിപ്പിക്കുന്നതോടൊപ്പം, സ്ഥാപക നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്ന സ്മരണീയ വേദിയായും മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img