11:34pm 12 November 2026
NEWS
ഈണം ദോഹയുടെ ഇരുപതാം വാർഷികം


11/02/2026  11:39 AM IST
nila
ഈണം ദോഹയുടെ ഇരുപതാം വാർഷികം

ദോഹ :ഈണം ദോഹയുടെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ വേളയിൽ ഭിന്നശേഷി കുട്ടികളോടും കുടുംബത്തോടും ഉള്ള അനുകമ്പക്കും സമർപ്പണത്തിനും അചഞ്ചലമായ പിന്തുണക്കും ഉള്ള അംഗീകാരമായി നിയാർക്കിന് ഈണം ദോഹ എംപവറിങ് ലൈവ്സ് അവാർഡ് സമ്മാനിച്ചു. നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ്‌. കെ. പി ഈണം ദോഹ പ്രസിഡന്റ്‌ ഫരീദ് തിക്കോടി എന്നിവരുടെ സാനിധ്യത്തിൽ നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാനഹാസ് എടോടി ഏറ്റുവാങ്ങി.
ഈണം ദോഹ ജനറൽ സെക്രട്ടറി മുസ്തഫ എം.വി, നിയാർക്ക് ഖത്തർ ജനറൽ സെക്രട്ടറി ജാഫർ മുനാഫർ, റാസിഖ്, മൻസൂർ വൺ ടു വൺ, ആഷിഖ് മാഹി, നിഷാദ് ക്യൂബ് തുടങ്ങിയവർ സന്നിഹിദരായിരുന്നു.
ദോഹയിലെ ഇൻസ്പെയർ ഹാളിൽ അരങ്ങേറിയ ചടങ്ങിനോട് അനുബന്ധിച്ച്, പ്രശസ്ത സംഗീതജ്ഞൻ നാച്ചു കാലിക്കറ്റ് നയിച്ച വമ്പിച്ച സംഗീത സദസ്സ്, സദസ്യരുടെ മനസിൽ മായാത്ത ഓർമ്മകളായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img