11:55am 01 May 2026
NEWS
2024ലെ ഐവറി പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്
02/01/2025  06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
2024ലെ ഐവറി പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

തൃശൂര്‍: 2024ലെ ഐവറി പുരസ്‌കാരത്തിന് ഗായിക കെ എസ് ചിത്രയെ തെരഞ്ഞെടുത്തു. 50,000 രൂപയും ശില്‍പ്പി ഷാന്‍ കെ ആര്‍ രൂപകല്‍പ്പന ചെയ്ത കരിങ്കല്‍ശില്‍പ്പവും ചേര്‍ന്നതാണ് അവാര്‍ഡ്.ഈ വരുന്ന 2025 പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും. ഇതോടൊപ്പം നല്‍കി വരുന്ന ഐവറി ബുക്‌സ് എം.എന്‍. വിജയന്‍ പുരസ്‌കാരം (25,000 രൂപവും കരിങ്കല്‍ശില്‍പ്പവും) 2024ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാഗ്രതയുടെ കേരളീയം എന്ന സംഘടനയേയും ഐവറി ബുക്‌സ് സുകുമാര്‍ അഴീക്കോട് പുരസ്‌കാരം 2024ത്തിന് (25,000 രൂപയും കരിങ്കല്‍ ശില്‍പ്പവും) കറുത്തവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിന്നും ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുവന്ന യുണൈറ്റഡ് നേഷന്‍സ് വനിതാ അംബാസിഡറായ എവിറ്റെ എലിസബത്ത് സ്റ്റീവണ്‍സണും (ജനീവ) അര്‍ഹയായി. അവരുടെ പ്രസിദ്ധമായ ആത്മകഥയാണ് ബ്രേക്കിംഗ് ഓപ്പണ്‍ ബാരിയേഴ്‌സ്.

കലാസാംസ്‌കാരിക മാധ്യമ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികള്‍ക്കോ ആക്ടിവിസ്റ്റ് സംഘടനകള്‍ക്കോ ആണ് ഐവറി പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.2022ല്‍ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ദയാബായിക്കും 2023ല്‍ നടനകലയിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചതിന് മല്ലികാസാരഭായിക്കുമായിരുന്നു ഐവറി പുരസ്‌കാരങ്ങള്‍ നല്‍കിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img