01:58am 08 November 2026
NEWS
​ഗുജറാത്തിൽ സമരം ചെയ്യുന്ന രണ്ടായിരത്തിലേറെ ആരോ​ഗ്യപ്രവർത്തകരെ പിരിച്ചുവിട്ടു


28/03/2025  04:27 PM IST
nila
​ഗുജറാത്തിൽ സമരം ചെയ്യുന്ന രണ്ടായിരത്തിലേറെ ആരോ​ഗ്യപ്രവർത്തകരെ പിരിച്ചുവിട്ടു

ഗാന്ധി നഗർ: ഗുജറാത്തിൽ ശമ്പള വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ചെയ്യുന്ന രണ്ടായിരത്തിലേറെ ആരോ​ഗ്യ പ്രവർത്തകരെ സർക്കാർ പിരിച്ചുവിട്ടു. അയ്യായിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അവശ്യ സേവന പരിപാലന നിയമം ചുമത്തിയാണ് ​ഗുജറാത്ത് സർക്കാരിന്റെ നടപടി. കേരളത്തിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് സമാനമായാണ് ​ഗുജറാത്തിലും ആരോ​ഗ്യ പ്രവർത്തകർ സമരം ചെയ്യുന്നത്. കേരളത്തിലെ ആശാവർക്കർമാരുടെ സമരത്തിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് ബിജെപി ഭരിക്കുന്ന ​ഗുജറാത്തിൽ സമരം ചെയ്യുന്നവരെ പിരിച്ചുവിടുന്നത്.  

 മാർച്ച് 12 നാണ് ​ഗുജറാത്തിൽ ആരോ​ഗ്യപ്രവർത്തകർ സമരം ആരംഭിച്ചത്. 11,000ത്തോളം ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ഇവരോട് സ്വീകരിക്കുന്നത്. പണിമുടക്ക് സമരം പിൻവലിച്ചാൽ മാത്രമേ ചർച്ച പോലും ഉള്ളൂ എന്നാണ് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേലി​ന്റെ നിലപാട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img