08:37am 20 October 2026
NEWS
പോലീസ് സേനയിലെ കണ്ണൂർ സ്ക്വാഡിന് 20 വർഷം;ആഘോഷ പരിപാടികൾ ചിന്നക്കനാലിൽ
07/02/2025  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോലീസ് സേനയിലെ കണ്ണൂർ സ്ക്വാഡിന് 20 വർഷം;ആഘോഷ പരിപാടികൾ ചിന്നക്കനാലിൽ

കൊച്ചി: കേരള പോലീസ് സേനയിലെ 2005 ബാച്ച് ഉദ്യോഗസ്ഥരുടെ സംഗമം കണ്ണൂർ സ്ക്വാഡ് എന്ന പേരിൽ ശനിയാഴ്ച മൂന്നാർ ചിന്നക്കനാൽ ആയുർ കൗണ്ടി റിസോർട്ടിൽ നടക്കും. 2005 ജനുവരി 24 ന് പരിശീലനം തുടങ്ങിയ ഇ ആൻഡ് ബി കമ്പനി പോലീസ് ഉദ്യോഗസ്ഥരുടെ സംഗമമാണ് നടക്കുന്നത്. 20 വർഷം തികയുമ്പോഴുള്ള ഒത്തുചേരൽ സുഖകരമായ ഓർമ്മയാക്കാൻ പറ്റുന്ന തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.2005 ൽ പരിശീലനം പൂർത്തിയാക്കിയ 186 സേനാംഗങ്ങളിൽ അഞ്ച് പേർ കാലയവനിക്കുള്ളിൽ മറഞ്ഞു. ശേഷിക്കുന്ന ഉദ്യോഗസ്ഥരിൽ പോലീസ് സേനയിൽ തുടർന്നവർ ഇപ്പോൾ എ എസ് ഐ റാങ്കിൽ എത്തിയിട്ടുണ്ട്.ശനിയാഴ്‌ച വൈകിട്ട് നാലിന് രജിസ്ട്രേഷനും ടീ ഷർട്ട് വിതരണവും നടക്കും. തുടർന്ന് ഗ്രൂപ്പ് ഫോട്ടോ സെഷൻ. 4.50 ന് പുഷ്പാർച്ചനയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം. മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബി ഉദ്ഘാടനം ചെയ്യും.  തുടർന്ന് വൈകിട്ട് ആറിന് വടംവലി മത്സരം, രാത്രി ഏഴിന് സംഗീതനിശ, ഒൻപതിന് കാംപ് ഫയർ.ഞായറാഴ്‌ചരാവിലെ 6.30 മുതൽ നടത്ത, ഓട്ട മത്സരങ്ങളും ഇതര കായിക പരിപാടികളും ഉണ്ടായിരിക്കും. പത്തിന് സമാപന സമ്മേളനവും സമ്മാന വിതരണവും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img