കിഴക്കമ്പലം : പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശ്ശേരി എന്നിവരുമായി പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജാ ജോമോന്‍ ഡീല്‍ ഉറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത് .
പൂതൃക്ക സഹകരണ ബാങ്കിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത് .
5 ലക്ഷം പണമായും, 7 ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ .
എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെയാണ് 5 ലക്ഷവും കൂടി അധികം ആവശ്യപ്പെട്ടതും, 20 ലക്ഷമാക്കി നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം സമ്മതിച്ചതും .
ബാങ്കില്‍ നടന്ന ഡീലില്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് 27-ാം തിയതി വൈകിട്ട് 6.45 മണിക്ക് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും, തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത് .
കോഴ നല്‍കി കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണിതെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
കോഴ വാഗ്ദാനം നല്‍കുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ ട്വന്റി20 പാര്‍ട്ടി പുറത്തുവിട്ടിരുന്നു .
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രന്‍ ഇത് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡീലിന്റെ വീഡിയോ ക്ലിപ്പ് സാബു എം. ജേക്കബ് പുറത്തുവിട്ടത് .
പൂതൃക്കയില്‍ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ട്വന്റി20 പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഒറ്റുകൊടുത്ത് അഴിമതിക്കാരായ കോണ്‍ഗ്രസ്സിന്റെ പാളയത്തില്‍ ചേക്കേറിയ പൂജ ജോമോന്‍ പൂതൃക്കയിലെ മുഴുവന്‍ ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ് .
കുന്നത്തുനാട്ടിലെ എന്‍ഡിഎയുടെ മുന്നേറ്റം കണ്ട് വിറളിപൂണ്ട കോണ്‍ഗ്രസ്സ് പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്ക്ബ് പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇത് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു .
Photo Courtesy - Google








