01:14am 18 January 2026
NEWS
28ാമത് ഐഎഫ്എഫ്കെ: മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് 2 ചിത്രങ്ങൾ
16/10/2023  09:53 AM IST
web desk
28ാമത് ഐഎഫ്എഫ്കെ: മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് 2 ചിത്രങ്ങൾ
HIGHLIGHTS

ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'യും, ഫാസിൽ റസാഖിന്റെ 'തടവ്' എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്

തിരുവനന്തപുരം: 28-ാമത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് 2 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'യും, ഫാസിൽ റസാഖിന്റെ 'തടവ്' എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമ ടുഡെ എന്ന വിഭാഗത്തിലേക്ക് 8 നവാഗത സംവിധായകരുടേതും 2 വനിത സംവിധാകരുടെയും ഉൾപ്പെടെ 12 ചിത്രങ്ങളും മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ 'ആട്ടം', ശാലിനി ഉഷാദേവിയുടെ 'എന്നെന്നും', കെ റിനോഷുന്റെ 'ഫൈവ് ഫസ്റ്റ് ഡേറ്റ്സ്', വി ശരത്കുമാറിന്റെ 'നീലമുടി', ഗഗൻദേവിന്റെ 'ആപ്പിൾ ചെടികൾ', ശ്രുതി ശരണ്യം സംവിധാനം ചെയ്ത '32 മുതൽ 44 വരെ' , വിഘ്നേഷ് പി ശശിധരന്റെ 'ഷെഹർ സാദേ', സുനിൽ കുടമാളൂറിന്റെ 'വലസൈ പറവകൾ' പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം', സതീഷാ ബാബുസേനൻ, സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ 'ആനന്ദ് മോണോലിസ മരണവും കാത്ത്', രഞ്ജൻ പ്രമോദിന്റെ 'ഒ ബേബി', ജിയോ ബേബിയുടെ 'കാതൽ, ദ കോർ' എന്നീ ചിത്രങ്ങളാണ് ‌‌‌‌തിരഞ്ഞെടുത്തിട്ടുള്ളത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img