10:53am 13 November 2026
NEWS
റേഷൻ കാർഡുടമകൾക്ക് 349 രൂപയ്ക്ക് 2 ലിറ്റർ വെളിച്ചെണ്ണ; വിതരണം ഈ മാസം 10 മുതൽ
05/08/2025  09:16 AM IST
സുരേഷ് വണ്ടന്നൂർ
റേഷൻ കാർഡുടമകൾക്ക് 349 രൂപയ്ക്ക് 2 ലിറ്റർ വെളിച്ചെണ്ണ; വിതരണം ഈ മാസം 10 മുതൽ

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ഒരു ലിറ്ററിന് 349 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കും. ആഗസ്റ്റ് 10-ന് വിതരണം ആരംഭിക്കും. ആദ്യ ലിറ്റർ ഈ മാസം അവസാനത്തോടെയും അടുത്ത ലിറ്റർ സെപ്റ്റംബർ ഒന്നുമുതലും ലഭിക്കും. ഇതിന് പുറമെ 429 രൂപ നിരക്കിൽ സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണയും സപ്ലൈകോയിൽ ലഭ്യമാണ്.

പൊതുവിപണിയിൽ വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപ കടന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സർക്കാർ നടപടികൾ പൊതുവിപണിയിലെ വില കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ കേരഫെഡിന്റെ 'കേര' വെളിച്ചെണ്ണയ്ക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 13-21% വരെ വിലക്കിഴിവ് നൽകുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വെളിച്ചെണ്ണയുടെ വരവ് കൂടിയതും വില കുറയാൻ കാരണമാകും.

സംസ്ഥാനത്ത് 95,14,127 റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. സപ്ലൈകോയ്ക്ക് ഈ ഇനത്തിൽ 13 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകും. വെളിച്ചെണ്ണ വില കുറയ്ക്കാൻ സഹായിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img