05:50pm 04 November 2026
NEWS
10 മാസത്തിനിടെ ഖത്തറിലെത്തിയത് 29.5 ലക്ഷം സന്ദർശകർ; വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റം
04/11/2026  01:05 PM IST
nila
10 മാസത്തിനിടെ ഖത്തറിലെത്തിയത് 29.5 ലക്ഷം സന്ദർശകർ; വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റം

 


​ദോഹ: 2026-ന്റെ ആദ്യ 10 മാസങ്ങളിൽ ഖത്തറിലേക്ക് ഒഴുകിയെത്തിയത് 29.5 ലക്ഷത്തോളം (2.95 മില്യൺ) അന്താരാഷ്ട്ര സന്ദർശകർ. കര, വ്യോമ, നാവിക അതിർത്തികൾ വഴി രാജ്യത്തെത്തിയ സന്ദർശകരുടെ കണക്കാണിത്. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല കൈവരിച്ച കൂറ്റൻ മുന്നേറ്റം വ്യക്തമാകുന്നത്.
​സെപ്റ്റംബറിലെ 2,76,000 സന്ദർശകരിൽ നിന്ന് ഒക്ടോബറിൽ 21.7 ശതമാനത്തിന്റെ വളർച്ചയോടെ പ്രതിമാസ സന്ദർശകരുടെ എണ്ണം 3,36,000 ആയി ഉയർന്നു.ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഖത്തറിലെത്തിയ സഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മൊത്തം സന്ദർശകരുടെ 39.9 ശതമാനവും (11.76 ലക്ഷം പേർ) ജി.സി.സി മേഖലയിൽ നിന്നാണ്.വൈവിധ്യമാർന്ന സാംസ്കാരിക സൗകര്യങ്ങളും ആഗോള നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും മുൻനിർത്തി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് ഖത്തർ ടൂറിസം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img