10:10am 15 November 2026
NEWS
തീർപ്പുകാത്ത് 2.44 ലക്ഷം കേസുകൾ, കേരള ഹൈക്കോടതിയിൽ 12 ജഡ്ജി ഒഴിവുകൾ
15/11/2026  09:12 AM IST
നിയമകാര്യലേഖകൻ
തീർപ്പുകാത്ത് 2.44 ലക്ഷം കേസുകൾ, കേരള ഹൈക്കോടതിയിൽ 12 ജഡ്ജി ഒഴിവുകൾ

കൊച്ചി: കേരള ഹൈക്കോടതിയിൽ 2,44,058 കേസുകൾ തീർപ്പാകാതെ കിടക്കുമ്പോൾ ജഡ്ജിമാരുടെ 12 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. അനുവദിച്ച 47 തസ്തികകളിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 35 ജഡ്ജിമാരാണ് നിലവിലുള്ളത്. തീർപ്പാക്കാനുള്ള കേസുകളിൽ 1,94,185 എണ്ണം സിവിൽ കേസുകളും 49,873 എണ്ണം ക്രിമിനൽ കേസുകളുമാണ്.
ഈ വർഷം ആറ് ജഡ്ജിമാർ വിരമിച്ചു. ഒരാൾ സ്ഥലംമാറി. ഏപ്രിലിനുശേഷം പുതിയ നിയമനമുണ്ടായിട്ടില്ല. അഭിഭാഷകയായിരുന്ന ജസ്റ്റിസ് എ.കെ. പ്രീതയെ അഡിഷണൽ ജഡ്ജിയായി നിയമിച്ചതാണ് ഒടുവിലത്തെ നിയമനം. ഇതോടൊപ്പം ഡൽഹിയിലെ അഭിഭാഷക ലിസ് മാത്യുവിന്റെ പേരും സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്തിരുന്നെങ്കിലും നിയമനം ഇതുവരെ നടന്നിട്ടില്ല.
രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ആറു മാസം മുമ്പ് ഹൈക്കോടതി സുപ്രീംകോടതിക്ക് ശുപാർശ നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്, ജില്ലാ ജഡ്ജിമാരായ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണ് പട്ടികയിലുള്ളത്. ഈ ശുപാർശയിലും ഇതുവരെ നടപടിയായിട്ടില്ല.
അഭിഭാഷകരിൽനിന്ന് കൂടുതൽ പേരെ ജഡ്ജി നിയമനത്തിന് ശുപാർശ ചെയ്യുന്ന കാര്യവും കൊളീജിയം പരിഗണിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img