NEWS
പുലിക്കുന്ന് ദേവസ്ഥാനത്ത് 1 -ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം
21/05/2026 07:14 PM IST
NILA

ചെങ്ങന്നൂർ: പുലിക്കുന്ന് ദേവസ്ഥാനത്ത് 1 -ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം 2026 മെയ് 25 തിങ്കൾ മുതൽ 31 ഞായർ വരെ (1201 ഇടവം 11 മുതൽ 17 വരെ) നടക്കുകയാണ്. ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തിലാണ് സപ്‌താഹം. കാവാലം രതീഷ് ചന്ദ്രൻ ആണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി അനുരാഗ് ശർമ്മ ഭദ്രദീപം തെളിക്കും.
എല്ലാ ദിവസവും രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമാല്യ ദർശനം. 6 ന് മഹാഗണപതിഹോമം ,6.30 ന് ആചാര്യവരണം.7 ന് ഗ്രന്ഥപൂജ,വിഷ്ണുസഹസ്രനാമജപം.7.30 , ഉച്ചക്ക് 12 ന് ഭാഗവത പാരായണം, 1 ന് പ്രസാദമൂട്ട്,2 ന് ഭാഗവത പാരായണം, വൈകിട്ട് 6 ന് ലളിത സഹസ്രനാമജപം,6.30 ന് ദീപാരാധന,7.30 ന് ഭജന, ഭാഗവത പാരായണം,8.15 ന് മംഗളാരതി എന്നി പരിപാടികൾ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











