NEWS
സുരക്ഷാ നീക്കങ്ങൾ ചിത്രീകരിക്കുകയും വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്ത 194 പേർ പിടിയിൽ
07/03/2026 09:26 AM IST
nila

ദോഹ:രാജ്യത്തെ നിലവിലെ സൈനിക-സുരക്ഷാ നീക്കങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വീഡിയോകൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത 194 പേരെ ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ പിടികൂടിയത്.ഫീൽഡ് സംഭവങ്ങളുടെ വീഡിയോകൾ ചിത്രീകരിക്കുക, അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുക, പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പങ്കുവെക്കുക എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റം.പിടിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











