NEWS
തിരുവനന്തപുരം നഗരഹൃദയത്തിൽ പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു
17/11/2025 07:19 PM IST
nila

തിരുവനന്തപുരത്ത് പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടാണ് ആക്രമണമുണ്ടായത്. രാജാജിനഗർ സ്വദേശി അലൻ ആണ് മരിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
തൈക്കാട് ക്ഷേത്രത്തിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









