NEWS
ഐടിഐ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
10/12/2025 06:46 PM IST
nila

കാസർകോട് ഐടിഐ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ബന്ദിയോട് അടുക്ക ബൈദല സ്വദേശി മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിലായിരുന്നു ശിഹാബും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽതൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണർന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാൻ, അബ്ദുൽ ഷബീർ, ഫാത്തിമത്ത് സുഹൈല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










