NEWS
കണ്ണൂരിലെ മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ
08/04/2025 05:39 PM IST
nila

തളിപ്പറമ്പ്: പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) യെ ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.
മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് ഇയാൾക്ക് 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. 2020 ൽ തുടങ്ങിയ പീഡനം 2021 ഡിസംബർ വരെ തുടർന്നിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











